കുറുപ്പംപടി : തൊടാപറമ്പ് ജാലകം ലൈബ്രറിയിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അക്ഷരദീപം തെളിയിച്ചു. ലൈബ്രറി പ്രസിഡന്റ് വിജയകുമാർ സെക്രട്ടറി ജിജി സെൽവരാജ്, വൈസ് പ്രസിഡന്റ് രാജി ശ്രീകുമാർ , ബിനു രാജഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. ബാലവേദിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.