vyapari
വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കണ്ടെയ്ൻമെന്റ് സോണുകളുടെ രീതിമാറ്റി മൈക്രോസോണാക്കുക, ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക, വ്യാപാരികളുടെ ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക, വാറ്റ് നിയമത്തിന്റെ പേരിൽ അയക്കുന്ന നോട്ടീസ് നടപടികൾ അവസാനിപ്പിക്കുക, പ്രളയ സെസ് നിർത്തലാക്കുക, മൊറോട്ടോറിയം കാലത്തെ ബാങ്ക് പലിശയും, പിഴപലിശയും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. വി.പി. നൗഷാദ്, എസ്. ജയചന്ദ്രൻ, പി. മനോഹരൻ, ടി.ടി. രാജൻ, എം.എം. അജീർ തുടങ്ങിയവർ പങ്കെടുത്തു.