കൊച്ചി: നെട്ടൂർ വെളിപ്പറമ്പിൽ ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട കേസിൽ 17-ാം പ്രതി മരട് കരുവണ്ണിപ്പാടം കിച്ചു എന്ന ആനന്ദ് മുരുകൻ (19) അറസ്റ്റിലായി. കഞ്ചാവ് വില്പനക്കാരായ ഇയാൾ മൂന്നാറിലും നെടുമ്പാശേരിയിലുമായി ഒളിവിൽ കഴിയുകയായിരുന്നു. സെപ്തംബർ 13 നാണ് ഫഹദ് കൊല്ലപ്പെട്ടത്.