kklm
പിറവം വില്ലേജ് ഓഫീസ് അങ്കണത്തിൽ അനൂപ് ജേക്കബ് എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

പിറവം: സംസ്ഥാനത്തെ റവന്യൂ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കി വരുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 159 വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി പിറവം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു.

റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ . ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം എൽ .എ, ജില്ലാ കളക്ടർ .എസ്.സുഹാസ് എന്നിവർ സന്നിഹിതരായിരുന്നു. പിറവം വില്ലേജ് ഓഫീസ് അങ്കണത്തിൽ അനൂപ് ജേക്കബ് എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണർ കെ.ബിജു സംസാരിച്ചു.

മുനിസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ്, വൈസ് ചെയർമാൻ അന്നമ്മ ഡോമി , ആർ ഡി ഒ ,കെ ചന്ദ്രശേഖരൻ , തഹസിൽദാർ കെ.എസ്.സതീശൻ , വില്ലേജ് ഓഫീസർ ഹരി. കെ. സി, . കെ.ആർ നാരായണൻ നമ്പൂതിരി (സി പി ഐ - എം) , കെ.സി തങ്കച്ചൻ (സി പി ഐ) , ഷാജു ഇലഞ്ഞിമറ്റം (കോൺഗ്രസ് -ഐ) , . തമ്പി ഇലവുംപറമ്പിൽ (കേരളാ കോൺഗ്രസ് - ജേക്കബ്) , എം എസ് കൃഷ്ണകുമാർ (ബി ജെ പി ) ജെയിംസ് മണക്കാട്ട് (കേരളാ കോൺഗ്രസ് - ജോസഫ്) , സണ്ണി തേക്കുംമൂട്ടിൽ (എൻസിപി) എന്നിവരും വില്ലേജ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.