വൈപ്പിൻ: ചെറായി ബീച്ച് റോഡിനു സമീപം മർച്ചന്റ്‌സ് അസോസിയേഷൻ സ്വകാര്യ വ്യക്തിക്ക് വാടകക്ക് നൽകിയിട്ടുള്ള ഹോം സ്റ്റേയിൽ പണം വെച്ച് ചീട്ടുകളിച്ച 16 അംഗ സംഘത്തെ മുനമ്പം പൊലീസ് പിടികൂടി .രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി എസ്.ഐ. എ.കെ.സുധീറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ചൂതാട്ട സംഘം പിടിയിലായത്. 55000 രൂപയും പിടിച്ചെടുത്തു.തുടർന്ന് കേസെടുത്ത ശേഷം എല്ലാവരെയും വിട്ടയച്ചു. എട്ടു മാസത്തിനു മുൻപും ഇവിടെ നിന്ന് പൊലീസ് ചൂതാട്ട സംഘത്തെ പിടികൂടിയിരുന്നു. ഈ സംഘത്തെ തന്നെയാണ് ഇപ്പോഴും പിടികൂടിയത്.