bioflok
എടവനക്കാട് പഞ്ചായത്തിലെ ആദ്യ ബയോ ഫ്ലോക്ക് പദ്ധതി പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് എടവനക്കാട് പഞ്ചായത്തിലെ ആദ്യത്തെ ബയോഫ്ളോക്ക് പദ്ധതി പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. കർഷകനായ ചെത്തിക്കുളത്ത് അബൂബക്കറിന്റെ വസതിയിലാണ് പദ്ധതി ആരംഭിച്ചത്. 20000 ലിറ്റർ വെള്ളം ഉൾക്കൊളുന്ന ടാങ്കിൽ 1250 ഗിഫ്റ്റ് തിലോപ്പി കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. വർഷത്തിൽ രണ്ട് പ്രാവശ്യം വിളവെടുക്കും. 132000 രൂപ ചെലവാകുന്ന പദ്ധതിയുടെ 40 ശതമാനം സബ്‌സിഡിയിലാണ് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്നത്. 6 കർഷകർക്കാണ് പദ്ധതി അനുവദിച്ചിട്ടുള്ളത്. ഫിഷറീസ് ഓഫീസർ ടി.വി. ലിസി, കോ ഓർഡിനേറ്റർ ജോൽസന ജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, പി.കെ. നടേശൻ, റാണി രമേഷ്, മിനി പുരുഷോത്തമൻ, മനാഫ് മനേഴത്ത്, വി.കെ. ഇക്ബാൽ, കെ.എ. സാജിത്ത്, വി.വി. സുധീഷ് എന്നിവർ പങ്കെടുത്തു.