തോപ്പുംപടി: പശ്ചിമകൊച്ചിയിലെ സർക്കാർ ആശുപതികൾ കൊവിഡ് ആശുപത്രിയാക്കി ഉയർത്തുന്നതിൽ വ്യാപക പ്രതിഷേധം. ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ്, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളാണ് നിലവിൽ കൊവിഡ് ആശുപത്രിയാക്കുന്നത്. ഇങ്ങിനെ വന്നാൽ സാധാരണക്കാരായ വയോജനങ്ങൾ ഉൾപ്പടെയുള്ളവരാണ് ദുരിതത്തിലാകുന്നത്.ഇവർ അധികം പണം നൽകി സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട സാഹചര്യമുണ്ടാകും. കരുവേലിപ്പടിയിൽ ഒ.പി വിഭാഗവും അത്യാഹിത വിഭാഗവും പ്രവർത്തിക്കുന്നുണ്ടെങ്കിലും വരുന്നവരെ കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ജീവനക്കാർ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്ന സ്ഥിതിയാണ്. കൊവിഡ് ആശുപത്രികൾക്കായി ഒഴിഞ്ഞ സർക്കാർ കെട്ടിടം വിട്ട് നൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.എച്ച്.നാസർ, എൻ.കെ.നാസർ എന്നിവരാണ് പ്രതിഷേധിച്ച് രംഗത്ത് എത്തിത്.