coir
പള്ളിപ്പുറം കയർ സഹകരണസംഘത്തിന്റെ ഡിഫൈബറിംഗ് മെഷീൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ കെ കെ ജോഷി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം കയർ വ്യവസായ സഹകരണ സംഘത്തിൽ ഡിഫൈബറിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി നിർവഹിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമൻ, പി.വി. ലൂയിസ്, എ.എൻ. ഉണ്ണിക്കൃഷ്ണൻ, പി.ബി. സജീവൻ, വാസന്തി സലീവൻ, സംഘം പ്രസിഡന്റ് കെ.കെ. പുഷ്‌കരൻ, സെക്രട്ടറി കെ.പി. സിന്ധു, സൗമി, ആർ. സന്ദീപ് എന്നിവർ സംസാരിച്ചു.