കൊച്ചി: കേന്ദ്രട്രേഡ് യൂണിയനുകളും അഖിലേന്ത്യാ സർവീസ് സംഘടനകളും 26ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്കിൽ സർവകലാശാല ജീവനക്കാരും പങ്കെടുക്കും. ഓൺലൈനായി ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു അദ്ധ്യാപക സർവീസ് സംഘടന സമരസമിതി നേതാവ് ജി. മോട്ടീലാൽ, ബാബുരാജ് വാര്യർ, ഹരിലാൽ, സി.വി. ഡെന്നി എന്നിവർ സംസാരിച്ചു.