പിറവം: നഗരസഭയുടേയും പിറവം കൃക്ഷി ഭവന്റെയും സംയുക്ത സംരംഭമായ നവീകരിച്ച കാർഷിക വിപണി ഹാൾ ഇന്ന് ഉദ്ഘാടനം ചെയ്യും. പിറവം അഗ്രോ സർവീസ് സെന്റർ ,അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റി എന്നിവയും സഹകരിച്ചാണ് വിപണിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.ഇന്ന് രാവിലെ 9 ന് നഗരസഭ ചെയർമാർ സാബു കെ.ജേക്കബ് ഹാൾ ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് കെ.യു.ചാക്കോ അദ്ധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർമാർ, റിട്ട. കൃഷി അസി.ഡയറക്ടർ ബാബു ജോൺ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.