തൃക്കാക്കര: തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ സ്ഥാനം ഇക്കുറിയും വനിതാ സംവരണമായതോടെ മുന്നണികൾ തങ്ങളുടെ സ്ഥാനാർത്ഥി പാനലുകളിൽ മാറ്റം വരുത്തി. തെരഞ്ഞെടുപ്പിൽ അഞ്ച് ഏരിയാകമ്മറ്റി അംഗങ്ങൾ മത്സരിക്കാനായിരുന്നു സി.പി.എം തീരുമാനിച്ചിരുന്നത്.മുൻ പഞ്ചായത്ത് പ്രസിഡന്റും സി .പി.എം കളമശേരി ഏരിയാകമ്മിറ്റി സെക്രട്ടറിയുമായ എം.ഇ ഹൈസൈനർ,സി.പി.എം ഏരിയാകമ്മറ്റി അംഗവും തൃക്കാക്കര നഗരസഭ വൈസ്.ചെയർമാനുമായ കെ.ടി എൽദോ, സി.പി സാജിൽ,ചന്ദ്രബാബു,കെ.ആർ ബാബു എന്നിവരെയാണ് പരിഗണിച്ചിരുന്നത്. ചെയർപേഴ്‌സൻ വനിതാ സംവരണമായതോടെ രണ്ടുതവണ മത്സരിച്ചവരെ ഒഴുവാക്കാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു. ഇതോടെ എം.ഇ ഹൈസൈനർ,കെ.ടി എൽദോ എന്നിവർ മത്സരരംഗത്തുണ്ടാവില്ല.
എം.ഇ ഹൈസെനാരെയാണ് എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയാണ് പരിഗണിച്ചിരുന്നത്. ജി.ഒ ക്വാർട്ടേഴ്‌സ് വാർഡിൽ മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനത്തിച്ചിരുന്നത്. എന്നാൽ ഈ വാർഡിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ്് കമ്മറ്റി ചെയർമാൻ എം.എം നാസറിനെയോ വാർഡിലെ പൊതു സ്വീകാര്യതയുള്ള യുസ്ഥാനാർത്ഥിയേയോ കണ്ടെന്നാണ് പുതിയ നീക്കം. നിലവിലെ മുൻസിപ്പൽ വൈസ്.ചെയർമാൻ കെ.ടി എൽദോയെ കുഴിക്കാട്ടുമൂല വാർഡിലാണ് പരിഗണിച്ചത്. അതിലും മാറ്റം വരുത്തിയിട്ടുണ്ട്. കെ.ആർ ബാബു നിലംപതിഞ്ഞി മുഗൾ വാർഡിലും,സി.പി .സാജിൽ പാലച്ചുവട് വാർഡിലും,ചന്ദ്രബാബു കുന്നത്തുചിറ വാർഡിലും മത്സരിക്കും.സി.പി.ഐ മണ്ഡലം സെക്രട്ടറി സന്തോഷ് ബാബു കാക്കനാട് വാർഡിലും,മണ്ഡലം അസി.സെക്രട്ടറി എം.ജെ ഡിക്‌സൻ അത്താണിയിലും,നിലവിലെ പൊതുമരാമത്ത് ചെയർമാൻ ജിജോ ചിങ്ങംത്തറ മരോട്ടിച്ചുവട് വാർഡിലുമാകും മത്സരിക്കുക.കോൺഗ്രസിലെ മുൻ ചെയർമാൻ പി .ഐ മുഹമ്മദാലി ഇടച്ചിറയിൽ മത്സരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.സ്‌നേഹനിലയം വാർഡിൽ യു.ഡി.എഫിൽ സേവിയർ തായങ്കേരി മത്സരിക്കാൻ ഒരുങ്ങിയെങ്കിലും ഇരുവരും മത്സരരംഗത്തുനിന്നും പിൻവാങ്ങിയതായാണ് സൂചന. പാലച്ചുവട് വാർഡിൽ നൗഷാദ് പല്ലച്ചി മത്സരിക്കുമെന്ന് ഉറപ്പായി.സ്‌നേഹനിലയം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ന്യൂ ജനറേഷൻ ബാങ്ക്‌സ് ആൻഡ് ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സ്ഥാപക ജനറൽ സെക്രട്ടറിയും നിലവിൽ ദേശീയ കൗൺസിൽ അംഗവുമായ സി.എസ് വിനോദ്,മുൻ കൗൺസിലർ ആന്റണി പരവര എന്നിവരെയാണ് പരിഗണിക്കുന്നത്. കുഴിക്കാട്ടുമൂല വാർഡിൽ കോൺഗ്രസ് നേതാവ് വി .ഡി സുരേഷും,എൽ.ഡി.എഫിന്റെ ഉദയകുമാറും മത്സരിക്കും.