പള്ളുരുത്തി: കച്ചേരിപ്പടി കോർപ്പറേഷൻ കോളനിയിൽ ഇടിഞ്ഞു വീഴാറായ വീട്ടിൽ നിന്നും ജാൻസിക്കും സഹോദരിക്കും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും. പുതിയ വീടിന്റെ താക്കോൽദാനം മുൻ മന്ത്രി കെ.ബാബു നിർവഹിച്ചു. കോൺഗ്രസ് ഭാരവാഹി ടി.എ.സിയാദ് മുൻകൈയെടുത്താണ് പുതിയ വീട് നി‌മ്മിച്ചത്. ഏറെ നാളത്തെ പരിശ്രമം വിജയം കൈവരിച്ച സന്തോഷത്തിലാണ് സിയാദ്‌.രാഷ്ടീയം നോക്കാതെ എല്ലാവരും സഹകരിച്ചതിനാൽ മാസങ്ങൾ കൊണ്ട് വീട് ഉയർന്നു. 450 സ്ക്വയർ ഫീറ്റിൽ രണ്ട് മുറി, അടുക്കള, ബാത്ത്റൂം റെഡിയായി. ഇന്നലെ വൈകിട്ട് കച്ചേരിപ്പടിയിൽ നടന്ന ചടങ്ങിൽ ടി.എ.സിയാദ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാഗം തമ്പിസുബ്രഹ്മണ്യം,ബേസിൽ മൈലന്തറ, ഷീലജെറോം, കെ.കെ.സുദേവ്, ഇ.എ.അമീൻ, പുഷ്പി പീറ്റർ, ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.