കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിന്റെ നവീകരിച്ച കവാടം ഇന്ന് രാവിലെ 9.30 ന് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. മട്ടലിൽ ടെമ്പിൾ റോഡിന്റെ നാമകരണം കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സമിതി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ പി.ഡി. മാർട്ടിൻ നിർവഹിക്കും. ഡോ. ബാബു തോമസ് പങ്കെടുക്കുമെന്ന് മാനേജിഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.