akhil
അഖിൽ

ആലുവ: മൂന്നാറിൽ നിയന്ത്രണംവിട്ട ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലുവ സ്വദേശി മരിച്ചു. ആലുവ യു.സി കോളേജിന് സമീപം കീനംകുളം ചന്ദ്രന്റെ മകൻ അഖിലാണ് (26) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ ടാറ്റാ ആശുപത്രിക്ക് സമീപത്തെ പെട്രോൾപമ്പിന് മുന്നിലായിരുന്നു അപകടം. ദേശം എ.ടി.എസ് ഹോണ്ടയിലെ ടെക്‌നീഷ്യനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമാർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: മിനി. സഹോദരൻ: നിഖിൽ.