ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ വോട്ടർപട്ടിക പരിശോധന സി.പി.എം. കോൺഗ്രസ് പ്രവർത്തകരുടെ ഉന്തിലും തള്ളിലും കലാശിച്ചു. കോൺഗ്രസിന്റെ മുൻ ബൂത്ത് പ്രസിഡന്റ് പുളംതറക്കൽ അബൂബക്കറിനെ വോട്ടർ പട്ടികയിൽനിന്നും നീക്കംചെയ്യണമെന്ന സി.പി.എം ആവശ്യമാണ് തർക്കത്തിൽ കലാശിച്ചത്.

റോഡിന് എതിർവശത്തുള്ള എടത്തല പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഇപ്പോൾ അബൂബക്കർ താമസിക്കുന്നതെന്നാണ് വാദം. എന്നാൽ ചികിത്സയിലുള്ള മാതാപിതാക്കൾക്ക് കൂടുതൽ സൗകര്യങ്ങൾക്കായി റോഡിന് എതിർവശത്തുള്ള വീട് വാടകക്കെടുത്തതാണെന്നും താമസം ചൂർണിക്കരയിലാണെന്നും അബൂബക്കർ പറഞ്ഞു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കൈയ്യേറ്റത്തിൽ പരിക്കേറ്റ എൽ.ഡി.എഫ്. പ്രവർത്തകർ ചികിത്സ തേടി. പരിക്കേറ്റ അബൂബക്കറും ആശുപത്രിയിലാണ്.