കിഴക്കമ്പലം: കുന്നത്തുനാട്ടിലെ ശേഷിക്കുന്ന റോഡുകളും മുഖം മിനുക്കുന്നു. പ്രധാന പൊതുമരാമത്ത് റോഡുകൾ ബി.എം,ബി.സി. നിലവാരത്തിലേയ്ക്കാണ് മാറുന്നത്. ഇതിനായി ഫണ്ട് അനുവദിച്ചു.എം.പോഞ്ഞാശ്ശേരി - ചിത്രപ്പുഴ റോഡിന് രണ്ടുകോടി,പഴന്തോട്ടം - വടവുകോട് റോഡിന് 2.50 കോടി,കിഴക്കമ്പലം അന്ന ജംഗ്ഷൻ മുതൽ കൊച്ചി റിഫൈനറി വരെയുള്ള റോഡ് 15 ലക്ഷം രൂപ,പെരിങ്ങാല - പുത്തൻകുരിശ് റോഡിന് മൂന്നുകോടി രൂപ,മോറയ്ക്കാല ജംഗ്ഷൻ മുതൽ മാഞ്ചേരിക്കുഴി പാലം വരെയുള്ള റോഡ് നവീകരണത്തിന് 1.10 കോടി,മഴുവന്നൂർ പഞ്ചായത്തിലെ കമൃത മുതൽ പാതാളപ്പറമ്പ് വരെയുള്ള റോഡ് നവീകരണത്തിന് 80 ലക്ഷം,നെല്ലാട് മുതൽ വീട്ടൂർ വരെ 2.50 കോടി രൂപയുമാണ് അനുവദിച്ചത്.
ടെൻഡർ നടപടികൾ പൂർത്തീകരിച്ചു
ചൂണ്ടി - രാമമംഗലം, മീമ്പാറ - തിരുവാണിയൂർ റോഡിന് 10 കോടി രൂപ. ഇവിടെ ഒന്നാം ഘട്ടമായി മീമ്പാറ - തിരുവാണിയൂർ റോഡ് ബി.എംബി.സി. നിലവാരത്തിലാക്കുന്നതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
വൈ.എം.എ - ഞെരിയാംകുഴി, മേക്കടമ്പ് - മഴുവന്നൂർ റോഡിന്റെയും നിർമാണ പ്രവൃത്തികൾ ഡിസംബർ മാസത്തോടെ പൂർത്തീകരിക്കും.
കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കും
ചെമ്പറക്കി - പുക്കാട്ടുപടി റോഡിന് 5 കോടി രൂപ വിനിയോഗിച്ച് ബി.എം,ബി.സി. നിലവാരത്തിൽ നിർമിക്കുന്ന പുക്കാട്ടുപടി - കിഴക്കമ്പലം റോഡിന്റെയും നിർമാണ പ്രവൃത്തികൾ നടന്നുവരികയാണ്.മഞ്ഞപ്പെട്ടി - പോഞ്ഞാശ്ശേരി റോഡിന്റെയും കുന്നുവഴി - കിഴക്കമ്പലം റോഡ് നവീകരണം ആരംഭിച്ചു. പെരിങ്ങാല - പുത്തൻകുരിശ് റോഡിലെ, നിരന്തരം പൊട്ടുന്ന കുടിവെള്ള പൈപ്പുകൾ വാട്ടർ അതോറിറ്റി മുഖേന മാറ്റി സ്ഥാപിക്കും. റോഡുകളിലേക്ക് കയറിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും തീരുമാനമായി.