കൊച്ചി: വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ മേഖലകളിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ റിപ്പോർട്ട് തയ്യാറാക്കാൻ കമ്മിഷനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം കേരള കത്തോലിക്കാ മെത്രാൻസമിതി ചെയർമാനും സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജോർജ് ആലഞ്ചേരി സ്വാഗതം ചെയ്തു. മലയോരകർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ദളിത് ക്രൈസ്തവരും ഉൾപ്പെടുന്ന വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ തിരിച്ചറിയാനും പരിഹരിക്കാൻ നിർദേശങ്ങൾ സമർപ്പിക്കാനും കമ്മിഷൻ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.