കൊച്ചി: കോർപ്പറേഷൻ ഡിവിഷൻ 33ൽ വോട്ടർ പട്ടികയിലെ 217 പേരെ നീക്കം ചെയ്യാൻ എൽ.ഡി.എഫ് അപേക്ഷ നൽകിയത് തിരഞ്ഞടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണെന്ന് ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ പറഞ്ഞു.
കോർപ്പറേഷനിൽ 74 ഡിവിഷനുകളിലും കൊവിഡിന്റെ മറവിൽ കള്ളവാടകക്കരാറുണ്ടാക്കി വോട്ടുകൾ ചേർക്കുന്നതിന് കൂട്ടുനിൽക്കുന്ന ഉദ്യാഗസ്ഥരെയും രാഷ്ട്രീയ പാർട്ടികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. എളമക്കര 33 ാം ഡിവിഷനിൽ നടക്കുന്ന വ്യാപകമായി അട്ടിമറിയിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.