കൊച്ചി: ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദ്യ കണക്ഷൻ രാഘവൻ ഓടമ്പിള്ളി പറമ്പിലിന് നൽകിയായിരുന്നു ഉദ്ഘാടനം. 35 ലക്ഷം രൂപ ചെലവിൽ 361 കണക്ഷനുകളാണ് നൽകുന്നത്. പദ്ധതിക്കായി 40ശതമാനം തുക കേന്ദ്ര സർക്കാരും 35 ശതമാനം തുക കേരള സർക്കാരും 15 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനവും 10 ശതമാനംതുക ഗുണഭോക്താവുമാണ് നൽകേണ്ടത്. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ16705 ഗുണഭോക്തക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. 22 കോടി രൂപയുടെ പദ്ധതിയാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. ടി. ജെ വിനോദ് എം.എൽ.എ ,പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസി ഡേറീസ്, പഞ്ചായത്ത് മെമ്പർമാരായ ഷിമ്മി ഫ്രാൻസിസ്,കെ. ജീ രാജേഷ്, ജോളി എംപ്ലാശേരി, രാജലക്ഷ്മി, ആരീഫാ മുഹമ്മദ്, ബെന്നി ഫ്രാൻസിസ്, ലിസി വാര്യത്ത്, ഷീബ കെ.പി, ഷീജ പി.കെ തുടങ്ങിയവർ പങ്കെടുത്തു