കൊച്ചി: മുന്നാക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത കെ.എൽ.സി.എയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ നിൽപ് സമരം അതിരൂപത പ്രസിഡന്റ് സി .ജെ. പോൾ ഉദ്ഘാടനം ചെയ്തു. റോയി പാളയത്തിൽ, ടോമി കുരിശുവീട്ടിൽ, ബാബു ആന്റണി, കെ.എസ്. ജിജോ, ബേസിൽ മുക്കത്ത്, മോളി ചാർലി, മേരി ജോർജ്, ജോർജ് നാനാട്ട് എന്നിവർ സംസാരിച്ചു.