അങ്കമാലി : താലൂക്ക് ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, കൗൺസിലർമാരായ കെ.കെ. സലി, പുഷ്പ മോഹൻ, ലീല സദാനന്ദൻ, ഷോബി ജോർജ്ജ്, റീത്താ പോൾ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, ടി.ടി. ദേവസിക്കുട്ടി, കെ.ആർ. സുബ്രൻ, ഷെൽസി ജിൻസൺ, ബിനു ബി. അയ്യമ്പിള്ളി, ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ്, അഡ്വ. കെ.എസ്. ഷാജി, ആന്റിഷ് കുളങ്ങര എന്നിവർ പങ്കെടുത്തു.
എ.കെ.ആന്റണി എം.പിയുടെ വികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടം സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡായി പ്രവർത്തിക്കും.