അങ്കമാലി : റീബിൽഡ് കേരള ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന കണക്ട് ടു വർക്ക് പരിപാടിയുടെ ബ്ലോക്കുതല പരിശീലനകേന്ദ്രം മൂക്കന്നൂർ പഞ്ചായത്തിലെ പൂതംകുറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സണൺ ലാലി ആന്റു അദ്ധ്യക്ഷത വഹിച്ചു. ടി.എം. വർഗ്ഗീസ്, വി.സി. കുമാരൻ, എം.പി. ഔസേഫ്, മെമ്പർ സെക്രട്ടറി പി.ടി. ഷീല എന്നിവർ സന്നിഹിതരായിരുന്നു.