അങ്കമാലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, ജീവിതച്ചെലവിനനുസരിച്ച് കൂലി വർദ്ധിപ്പിക്കുക, പ്രയഭേദമെന്യേ എല്ലാവർക്കും തൊഴിൽ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി. മൂക്കന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ പോസ്‌റ്റോഫീസിനു മുമ്പിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എം.പി. ദേവസി അദ്ധ്യക്ഷത വഹിച്ചു.