vayomithram
നഗരസഭാ വയോമിത്രം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വയോജനങ്ങൾക്ക് മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകുന്ന മാസ്കുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉഷാ ശശിധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ : നഗരസഭാ വയോമിത്രം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത എല്ലാ വയോജനങ്ങൾകും മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു. മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉഷാ ശശിധരൻ നിർവഹിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോക്ടർ ജെയിംസ് മണിതോട്ടം അദ്ധ്യക്ഷത വഹിച്ചു.കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ മേരി ജോർജ് തോട്ടം കുട്ടികൾക്കുള്ള പഠനസാമഗ്രിളും, മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ലോക വയോജന ദിനത്തിന്റെ ഭാഗമായി വയോജനങ്ങൾക്കായി ഓൺലൈൻ കലാമത്സരങ്ങളും സംഘടിപ്പിച്ചു. നഗരസഭ സാമൂഹ്യ ക്ഷേമ ഉപാദ്ധ്യക്ഷൻ എം .എ സഹീർ മത്സര വിജയികൾക്ക് സമ്മാനദാനങ്ങൾ നൽകി . കൗൺസിലർമാരായ ബിനീഷ് കുമാർ , ജിനു മടേക്കൽ, അബ്ദുൽ സലാം, റോട്ടറി ക്ലബ് ഭാരവാഹികെ സി ജോർജ് , വയോമിത്രം കോഡിനേറ്റർ നിഖിൽ നെല്ലാട്, മെഡിക്കൽ ഓഫീസർ ഡോ. അസ്മഎന്നിവർ സംസാരിച്ചു . തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഫേസ് മാസ്കും സാനിറ്റൈസറും നൽകി