കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ അമിനിസ്ട്രേറ്റീവ് കൺവീനറുമായ ശ്യാംദാസിന്റെ നിര്യാണത്തിൽ കുന്നത്തുനാട് യൂണിയൻ സൈബർ സേന അനുശോചനം രേഖപ്പെടുത്തി.
നല്ല സംഘാടകനും ഗുരുഭക്തനും ആയ അദ്ദേഹത്തിന്റെ വേർപാട് യോഗത്തിന് തീരാ നഷ്ടമാണെന്ന് സൈബർ സേന യൂണിയൻ കൺവീനർ എൻ. ആർ. ബിനോയ് പറഞ്ഞു.