കുറുപ്പംപടി : പ്രായപരിധിയില്ലാതെ തൊഴിൽ നൽകുക, കൂലി 700 രൂപയായി ഉയർത്തുക ഇ.എസ്.എ ആനുകൂല്യം അനുവദിക്കുക,ക്ഷേമനിധി രൂപികരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ .എൻ .ടി.യു.സി. മുടക്കുഴ പഞ്ചായത്തു കമ്മിറ്റിയുടെ നേത്യത്വത്തിൽ പഞ്ചായാത്താഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.ഐ.എൻ.റ്റി.യു.സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോഫി രാജൻ അദ്ധ്യക്ഷത വഹിച്ചു.കെ.ജെ. മാത്യു .പി.പി.ശിവരാജൻ .ജോസ് .എ.പോൾ. മിനി സുബാഷ് എന്നിവർ സംസാരിച്ചു.