p-c-george

കൊച്ചി : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോർജ് എം.എൽ.എ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഒരുക്കങ്ങൾ ഡിസംബർ 31നകം പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൊവിഡ് കണക്കിലെടുത്ത് തിരഞ്ഞെടുപ്പിനായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം രേഖപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ്.

കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പു നടത്തുന്നതിനായി ഹെൽത്ത് സർവീസ് ഡയറക്ടറുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് മാർഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു.