കൊച്ചി: വനിതകളുടെ ആരോഗ്യപരവും സുരക്ഷിതവുമായ ജീവിതത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയായ സുവിധ സാനിറ്ററി നാപ്കിനുകളുടെ വിതരണം ഉദയംപേരൂരിൽ നടന്നു. സാധാരണക്കാർക്ക് ഏറ്റവും മികച്ച നാപ്കിനുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് പദ്ധതി. ജനൗഷധിയിൽ ലഭ്യമായ സുവിധ നാപ്കിനുകൾ നാലെണ്ണം അടങ്ങിയ പാക്കറ്റിന് നാലുരൂപയാണ് വില. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്‌മിത മേനോൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ, വൈസ് പ്രസിഡന്റ് കുമാരി അയ്യപ്പൻ, മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാധികവർമ്മ, ബിന്ദു ബാബുരാജൻ പുല്ലുകാട്ടിൽ, രവീന്ദ്രൻ പൂത്തറ, മുരളി എന്നിവർ പങ്കെടുത്തു.