കാലടി: കാലടി ശ്രീശങ്കരകോളേജിൽ പുതിയതായി അനുവദിച്ച കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 4 ഡിപ്ലോമ കോഴ്‌സുകളും 4 സർട്ടിഫിക്കറ്റ് കോഴ്‌സുകളുമാണുള്ളത്. ഡിപ്ലോമ കോഴ്‌സുകൾക്ക് ഒരുവർഷവും സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ആറ് മാസവും ദൈർഘ്യമുണ്ട്. അടിസ്ഥാന യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് www.ssc.edu.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15.
കോഴ്‌സുകൾ: യോഗാട്രൈയ്‌നർ, ഇവന്റ്മാനേജ്‌മെന്റ്, ഫിലിം മേക്കിംഗ്, സോളാർ പാനൽ ഇൻസ്റ്റാലേഷൻ ആന്റ് മെയിന്റനൻസ് (ഡിപ്ലോമ കോഴ്‌സുകൾ) എനർജി ഓഡിറ്റ് ഇൻ ബിൻഡിംഗ് സെക്റ്റർ, സ്‌റ്റോക്ക് മാർക്കറ്റ് ട്രൈയ്‌ഡേഴ്‌സ്, വെർമി കമ്പോസ്റ്റിംഗ്, വാട്ടർ ക്വളിറ്റി മോണിറ്ററിങ്ങ് ടെക്‌നിക്‌സ്. (സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ) കോഴ്‌സുകൾക്ക് വിവിധ സ്ഥലങ്ങളിൽ ഇന്റേഷണൽഷിപ്പും ലഭിക്കും. ഫോൺ: 9497445181.