കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയും മലയാള ഐക്യവേദിയും ചേർന്ന് ഭാഷാവാരാചരണ പരിപാടിയുടെ സമാപനം ഇന്ന് വൈകിട്ട് 6ന് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നീലീശ്വരം യോഗം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സജീവ് അരീയക്കൽ അദ്ധ്യക്ഷതവഹിക്കും. സുരേഷ് മുക്കന്നൂർ വിഷയം അവതരിപ്പിക്കും.