കൊച്ചി: എറണാകുളം എസ്.ആർ.വി. സ്‌കൂൾ പൂർവവിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന എസ്.ആർ.വി. ഗ്ലോബൽ മീറ്റ് ആഗോളസംഗമത്തിന്റെ വെബ്‌സൈറ്റ് പ്രകാശനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. എസ്.ആർ.വി. ഗ്ലോബൽമീറ്റ് ചെയർമാൻ പ്രൊഫ. ബി.ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ പി.വി. സലിം, പൂർവ വിദ്യാർത്ഥിയും കൗൺസിലറുമായ കെ.വി.പി. കൃഷ്ണകുമാർ, ലിനോ ജേക്കബ്, എം.പി. ശശിധരൻ, മധു തുടങ്ങിയവർ പങ്കെടുത്തു. ഗ്ലോബൽ മീറ്റിന്റെ സ്വാഗതസംഘം ഓഫീസിന്റെ പ്രവർത്തനം വൈറ്റില സിൽവർസാന്റ് ഐലൻഡിലെ ആസാദി കോളേജിൽ പ്രവർത്തനം ആരംഭിച്ചു.