sapsi
സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാട്ടുട്‌മെന്റുമായി സഹകരിച്ച് നടപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് നരസിംഹ നായ്ക്കൻ നിർവഹിക്കുന്നു

ആലുവ: കേരളത്തിലെ സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുട്‌മെന്റുമായി സഹകരിച്ച് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കി സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് നരസിംഹ നായ്ക്കൻ നിർവഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഷീബ വേണുഗോപാൽ, സീനിയർ പോസ്റ്റുമാസ്റ്റർ സീനിനാമ്മ, അശ്വതി എം, സാപ്‌സി സംസ്ഥാന പ്രസിഡന്റ് മുരളീധരക്കുറുപ്പ്, ഭാരവാഹികളായ ശിവൻകുഞ്ഞ്, ആന്റണി ജോഷി, കെ. പത്മരാജൻ, സാജൻ ജോസഫ്, സിന്ധു കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.