കളമശേരി: കരുത്തുറ്റ നേതൃത്വത്തിന്റെ മഹദ് വ്യക്തിത്വത്തിന് ഉടമയായ പി.ഡി. ശ്യാംദാസിന് എസ്.എൻ.ഡി.പി യോഗം നോർത്ത് കളമശേരി 3713-ാം നമ്പർ ശാഖ ആദരാഞ്ജലി അർപ്പിച്ചു. പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി ഷാജി.കെ, വൈസ് പ്രസിഡന്റ് രാജു.പി, കുടുംബയോഗം കൺവീനർ ബിന്ദു പുളിയാന എന്നിവർ പങ്കെടുത്തു.

മഞ്ഞുമ്മൽ 1071-ാം നമ്പർ ശാഖയിൽ സെക്രട്ടറി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ വൈസ് പ്രസിഡന്റ് സുജാത മനോഹരൻ, ചന്ദ്രസേനൻ, പ്രസാദ് എന്നിവർ പങ്കെടുത്തു.