കോലഞ്ചേരി: വടയമ്പാടി സർക്കാർ എൽ.പി സ്‌കൂളിലെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചെയത്തംഗം ജേൺ ജോസഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചാത്തതംഗം എൻ.എൻ. രാജൻ, എ.ഇ.ഒ പി. പി. മുഹമ്മദ്, ബി.പി.ഒ ടി. രമാഭായ്, ഹെഡ്മിസ്ട്രസ് ഷൈബി ജോൺ, തുടങ്ങിയവർ സംസാരിച്ചു.