1
കർഷക സംഘം ജില്ലാകമ്മറ്റി അംഗം സി.എൻ അപ്പുകുട്ടൻ ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയത്തിനെതിരെ കിസാൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷക സംഘം ജില്ലാകമ്മിറ്റി അംഗം സി.എൻ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പീറ്റർ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. ടി.എ. സുഗതൻ, ഗോപകുമാർ, മാണി തോമസ്, കെ.ജി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.