പെരുമ്പാവൂർ: സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾ ഏകീകൃത ബ്രാന്റിംഗിലൂടെ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ബ്രാന്റിഗ് ആൻഡ് മാർക്കറ്റിംഗ് ഒഫ് കോ ഓപ്പറേറ്റീവ് പ്രേഡക്‌സ് സൂപ്പർമാർക്കറ്റ് പെരുമ്പാവൂർ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഔൺലൈനിലൂടെ നിർവഹിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് മാർട്ട് ആരംഭിച്ചത്. ഒക്കൽ സർവീസ് സഹകരണ ബാങ്ക് പെരുമ്പാവൂരിൽ ആരംഭിച്ച മാർട്ടിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ആദ്യ വില്പന നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ നിർവഹിച്ചു. ഒക്കൽ ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, മുൻ എം.എൽ.എ. സാജു പോൾ, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹനൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് എം. കർത്ത, സി.വി. ശശി, ഗയത്രി വിനോദ്, സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവർ പങ്കെടുത്തു.