ആലുവ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും ആലുവ യൂണിയന്റെ മുൻ അഡ്മിനിസ്ട്രേറ്ററുമായ പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ ആലുവ ശ്രീനാരായണ ക്ളബ് അനുശോചിച്ചു. ആലുവ യൂണിയന്റെ പ്രവർത്തനത്തിൽ മാതൃകാപരമായ ഇടപെടലാണ് കൺവീനറായിരിക്കെ ശ്യാംദാസ് നിർവഹിച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പ ടി.എസ്. അരുൺ, ക്ളബ് ട്രഷറർ ബൈജു നെടുവന്നൂർ, പി.എം. വേണു, ഷിജി രാജേഷ്, രാജേഷ് ഊരക്കാട് എന്നിവർ സംസാരിച്ചു.