പറവൂർ: ജൽജീവൻ പദ്ധതിയിൽ ലൈസൻസി പ്ലംബർമാരുടെ തൊഴിൽ ഇല്ലാതാക്കിയ സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ച് ജില്ലയിലെ ലൈസൻസി പ്ലംബർമാർ ഇന്ന് വാട്ടർ അതോറിറ്റി ഓഫീസുകളിൽ സമരം നടത്തും. കേരള വാട്ടർ അതോറിറ്റി ലൈസൻസി പ്ലംബർ അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പറവൂർ വാട്ടർ അതോറിറ്റി ഓഫിസിന് രാവിലെ പതിനൊന്നിന് സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യും.