കൊച്ചി: പി.വി.എസ് കൊവിഡ് അപെക്‌സ് സെന്ററിലെ ഐ.സി.യുവിലേക്കാവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളുടെ അനുബന്ധ സാമഗ്രികൾ കൈമാറി. കൊച്ചി റോട്ടറി ക്ലബും ഇന്നർവീൽ ക്ലബുമാണ് ഒന്നരലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് രവീന്ദ്രകൃഷ്ണൻ, റോട്ടറിക്ലബ് ആരോഗ്യ പ്രതിനിധി ഡോ.ഗിരിധർ, ഇന്നർവീൽ ക്ലബ് പ്രസിഡന്റ് കവിത ജോർജ്, വൈസ് പ്രസിഡന്റ് ഗീത കൃഷ്ണൻ എന്നിവർ സാമഗ്രികൾ കൈമാറി. ഡോ. ആശ, ഡോ.ഹനീഷ്, ഡോ.ജുനൈദ്, ഡോ.അൻവർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.