പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽദാനം ഇന്ന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. രാവിലെ ഒമ്പതിന് കോട്ടുവള്ളി കായൽനികത്ത് വീട്ടിൽ തങ്കച്ചനും ഒമ്പതരയ്ക്ക് കൈതാരം ദേവസ്വംപറമ്പിൽ വിമല രാമകൃഷ്ണനും താക്കോൽ കൈമാറും. റോട്ടറി ക്ളബ് കൊച്ചിയുടേയും റോട്ടറി ക്ളബ് കൊച്ചിൻ സെൻട്രലിന്റേയും സഹകരണത്തോടെയാണ് വീടുകൾ നിർമ്മിച്ചത്.