പെരുമ്പാവൂർ: രായമംഗലം ഗ്രാമ പഞ്ചായത്തിൽ നങ്ങേലിപ്പടി വെള്ളാത്ര റോഡിന് ജില്ലാ പഞ്ചായത്തിൽ നിന്നും റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ബേസിൽ പോൾ നിർവഹിച്ചു. വാർഡ് അംഗം രാജൻ വർഗീസ്, മുൻ പ്രസിഡന്റ് ജോയ് പൂണേലി, കെ.വി. ജെയ്‌സൺ, ഷിജോ വർഗീസ്, ഏല്യാസ് തുടങ്ങിയവർ പങ്കെടുത്തു.