കൊച്ചി: " ഇറ്റ്സ് മി നേച്ചർ " സംഗീത ആൽബം പ്രകാശനം ചെയ്തു. പ്രകൃതിയുടെ പ്രതീകമായി നടി അപർണ മുരളിയാണ് വേഷമിട്ടിരിക്കുന്നത്.കൈതപ്രം ദാമോദരൻനമ്പൂതിരിയാണ് ഗാനരചന. അദ്ദേഹത്തിന്റെ മകനും സംഗീത സംവിധായകനുമായ ദീപാങ്കുരനാണ് സംഗീത സംവിധാനം. ജോമിറ്റ് ജോണിയും ചൈതന്യ മേനോനും ചേർന്നാണ് സംവിധാനം.