കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിജിലൻസ് ബോധവത്കരണ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. പോർട്ട് ട്രസ്റ്റ് ചീഫ് വിജിലൻസ് ഓഫീസർ ഉമ വെങ്കിടേഷ് സമ്മാനദാനം നിർവഹിച്ചു. കൊച്ചിൻ പോർട്ട് ചെയർപേഴ്‌സൺ ഡോ. എം. ബീന പങ്കെടുത്തു. ഉപന്യാസം, പോസ്റ്റർ ഡിസൈനിംഗ് എന്നീ മത്സരങ്ങളാണ് നടത്തിയത്.