കൊച്ചി: കേന്ദ്ര സർക്കാരിനെതിരായി 26ന് നടക്കുന്ന പൊതുപണിമുടക്കിൽ സംസ്ഥാനത്തെ എല്ലാ സർവകലാശാല ജീവനക്കാരും പങ്കെടുക്കാൻ സംസ്ഥാന പണിമുടക്ക് കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജി. മോട്ടീലാൽ, ബാബുരാജ് വാര്യർ, ഹരിലാൽ, സി.വി ഡെന്നി എന്നിവർ പങ്കെടുത്തു.