ആലുവ: കീഴ്മാട് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, ഡോ. ലിസ്യു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
28 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വൈകിട്ട് ആറുമണി വരെ ഒ.പി ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കും.