swaraj
ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവ നടത്തിപ്പിന് അനുമതി തേടി ക്ഷേത്രസമിതി ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രേനെ സന്ദർശിക്കുന്നു

തൃപ്പൂണിത്തുറ: കൊവിഡ് നിനിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം ആചാരപ്രകാരം നടത്തുന്നതിന് പ്രത്യേക അനുമതി തേടി ക്ഷേത്രസമിതി തിരുവനന്തപുരത്തെത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി. ഉത്സവത്തിലെ പ്രധാനമായ പതിനഞ്ച് ആനകളുടെ എഴുന്നള്ളിപ്പ്, മറ്റു ആചാരപ്രകാരമുള്ള ചടങ്ങുകൾ എന്നിവ നടത്തുവാൻ അനുമതി വേണമെന്നാണ് പ്രധാനആവശ്യം. എം. സ്വരാജ് എം.എൽ.എയ്ക്കൊപ്പമെത്തിയാണ് നിവേദനം നൽകിയത്.

ക്ഷേത്രസമിതി പ്രസിഡന്റ് പ്രകാശ് അയ്യർ, സെക്രട്ടറി കൃഷ്ണകുമാർ, സി.എൻ. സുന്ദരൻ, ദേവസ്വം ഓഫീസർ ബിജു തുടങ്ങിയവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് മന്ത്രി അറിയിച്ചു.17 മുതലാണ് ക്ഷേത്രത്തിൽ വൃശ്ചികോത്സവം നടക്കേണ്ടത്.