തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പിയോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ ഉദയംപേരൂർ 1084-ാം നമ്പർ ശാഖാ കമ്മറ്റി യോഗം അനുശോചിച്ചു.ശാഖാ പ്രസിഡന്റ് എൽ.സന്തോഷ് അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി ഡി. ജിനുരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
# എരൂർ ശ്രീനാരായണ ഗുരുവരാശ്രമസംഘം ഗുരുമഹേശ്വര ക്ഷേത്രംകമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സാംബശിവൻ മാരാത്ത്, സെക്രട്ടറി സജീവൻ പി.എസ് എന്നിവർ സംസാരിച്ചു.
# 1803-ാം നമ്പർ വൈറ്റില ശാഖ ഭരണസമിതി പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു.വൈസ് പ്രസിഡന്റ് കെ.ഡി. പീതാബരൻ. സെക്രട്ടറി അജികുമാർ ടി.പി, പി.വി.പുരുഷോത്തമൻ.സി.എൻ.വിദ്യാ
# തെക്കൻ പറവൂർ 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ കമ്മിറ്റി യോഗം അനുശോചിച്ചു.യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.വി സജീവൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ കമ്മിറ്റിഅംഗം മധുരാജ്, ശാഖാ സെക്രട്ടറി ശേഷാദ്രിനാഥൻ, രവി തൈക്കൂടത്തിൽ,ശശി എക്കാട്ടിൽ, വനിതാസംഘം പ്രസിഡന്റ് സിന്ധു മധുസൂദനൻ, സെക്രട്ടറി സുഷ ഷിബു, ബിന്ദു സുനിൽ, ബാബു ഇടമത്തുകാട്ടിൽ എന്നിവർ സംസാരിച്ചു.