ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് തുടർച്ചയായി മൂന്നാം വട്ടവും സംവരണ വാർഡായത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി ജില്ലാ കളക്ടർക്ക് പരാതി നൽകി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് 2010ൽ വനിതസംവരണവും 2015ൽ എസ്.സി സംവരണവുമായിരുന്നു. ഇപ്പോൾ വീണ്ടും വനിത സംവരണ വാർഡായി. ഇത്തരം നടപടി നീതികരിക്കാനാവില്ലന്ന ഹൈക്കോടതി ഉത്തരവുണ്ടെന്ന് പരാതിയിൽ ചൂണ്ടികാട്ടി.