കൊച്ചി: അഖിലേന്ത്യാ ഭവൻസ് സെക്കൻഡറി, സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ വെർച്വൽ സമ്മേളനം സമാപിച്ചു. കോയമ്പത്തൂർ ചിന്മയാ മിഷൻ ആചാര്യ സ്വാമിനി വിമലാനന്ദ മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് കൺസൾട്ടന്റ് മീനാ വിശ്വനാഥ്, രാകേഷ് സക്‌സേന, കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, തിരുവാങ്കുളം ഭവൻസ് പ്രിൻസിപ്പൽ മിനി കെ., കുവൈത്ത് ഭവൻസ് പ്രിൻസിപ്പൽ ടി. പ്രേംകുമാർ, ചെന്നൈ ഭവൻസ് പ്രിൻസിപ്പൽ പി.ടി. സുബ്രഹ്മണ്യം, എളമക്കര വൈസ് പ്രിൻസിപ്പൽ ശ്രീജ്യോതി എന്നിവർ പ്രസംഗിച്ചു.