കൊച്ചി : 26ന് കേന്ദ്ര ട്രേഡ് യൂണിയനുകളും അഖിലേന്ത്യാ സർവീസ് സംഘടനകളും ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുക്കുമെന്നറിയിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നോട്ടീസ് നൽകി. പ്രകടനമായി നോട്ടീസ് നൽകാനെത്തിയ ജീവനക്കാരെ സി.ഐ.ടി.യു നേതാവ് കെ.ബി. വർഗീസ് അഭിവാദ്യം ചെയ്തു. പി.കെ പത്മകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിലാൽ, സിനേഷ് എ.എസ്,ശിവദാസ് പി.എം റഷീദ് തുടങ്ങിയവർ സംസാരിച്ചു.